Categories

Wednesday, December 5, 2018

ശബ്‍ദമില്ലാതെ കരയുന്നവർ!


ശബ്‍ദമില്ലാതെ കരയുന്നവരുണ്ടോ ?  ?




................................................

എന്തോ എനിക്കറിയില്ല...


ഓരോ അവധി കഴിഞ്ഞു മടങ്ങുമ്പോഴും മുട്ടുവേദന ആണെന്ന് പറഞ്ഞു അച്ഛൻ എയർപോർട്ടിൽ വരാറില്ല.

വിവാഹദിവസം അനിയത്തി യാത്ര ചോദിക്കുമ്പോൾ സന്ധ്യക്ക്‌ മുൻപ് വീടെത്തേണ്ടതല്ലേ എന്ന് ചോദിച്ചു വേഗം പറഞ്ഞുവിടാനായിരുന്നു അച്ഛന് ധൃതി.

ഒടുവിൽ അമ്മയുടെ മരണദിവസം ചിതയെരിഞ്ഞുതീരും വരെ  ബന്ധുക്കളേയും പന്തലുകാരേയും പറഞ്ഞുവിടുന്ന തിരക്കിൽ പറമ്പിലെവിടെയൊക്കെയോ  ആയിരുന്നു അച്ഛൻ.


ക്ഷമിക്കണം.  ശബ്‍ദമില്ലാതെ കരയുന്നവരെ ഞാനിതുവരെ കണ്ടിട്ടില്ല.

അല്ല. അങ്ങനെയും ആളുകളുണ്ടോ??

Friday, July 13, 2018

ഹിമത്തെക്കാൾ വെണ്മ !



നെൽപ്പാടങ്ങളിലെ  ചെളിക്കുണ്ടുകളിലാണവൾ ഓടിത്തുടങ്ങിയത്..

5 മക്കളുടെ വിദ്യാഭ്യാസത്തിന്  പരിമിതികളുള്ള ഇന്ത്യയുടെ ഉൾനാടൻ ഗ്രാമങ്ങളിലെ കുടുംബങ്ങളിലൊന്നിലാണവൾ വളർന്നത്..

മാസങ്ങൾക് മുൻപ് മുംബൈ നഗരത്തിലൂടെ നിഷേധിക്കപ്പെട്ട അവകാശങ്ങൾക്കായി ദിവസങ്ങൾ  നടന്നുനീങ്ങിയ,  ആയിരകണക്കിന് കർഷകരിൽ ഒരാളാണ് അവളെ വളർത്തിയത് ....

 ലോക അത്ലറ്റിക് ട്രാക്കിൽ ഇന്ത്യയുടെ ദേശിയ ഗാനം കേട്ട്  ഓരോ ഇന്ത്യക്കാരും   രോമാഞ്ചം കൊള്ളുമ്പോൾ    വീട്ടിൽ വൈദുതി ഇല്ലാഞ്ഞതിനാൽ സ്വന്തം കൂടപ്പിറപ്പ് രാജ്യത്തിന് അഭിമാനമായ കാഴ്ച കാണാൻ കഴിയാഞ്ഞ സഹോദരങ്ങളാണവൾക്കുള്ളത് ..

രാജ്യത്തു  വെറും 12 % ആളുകൾ മാത്രം  സംസാരിക്കുന്ന ഭാഷയിൽ   വെറും  18 വയസ്സുകാരിക്കുള്ള  വാക്ചാതുര്യം ഇതിനൊക്കെ  മുകളിലാകുമ്പോഴാണ്  നേട്ടങ്ങൾ 2 തട്ടിലാകുന്നത് ... ഒപ്പം മനുഷ്യരും






ഫെഡറേഷൻ പിന്നീട് ഔദ്യോഗിക അക്കൗണ്ടിൽ പരസ്യമായി മാപ്പ് പറഞ്ഞു ട്വീറ്റ്  ചെയ്തെന്നറിയുന്നു .സന്തോഷം 

Wednesday, August 2, 2017

അവളില്ലായ്മ !!





തെക്കേപറമ്പിൽ കൂട്ടിയ ചിതയിലെ തീ അണയാറായിട്ടേ ഉള്ളു.. പ്രതീക്ഷിക്കാതെ വെളിച്ചം അണഞ്ഞപ്പോൾ വിളക്ക് കൊളുത്താനായി ആരോ വന്ന് തീപ്പെട്ടി അന്വേക്ഷിച്ചതാണ്. അധികനേരത്തെ തിരച്ചിലിനൊടുവിൽ അവളില്ലായ്മയുടെ ശൂന്യത അവിടെ നിന്നും ഞാൻ അറിഞ്ഞുതുടങ്ങി....  ചെറുപ്പത്തിൽ സ്കൂൾ വിട്ടു വരുമ്പോൾ 'അമ്മ വീട്ടിൽ ഇല്ലെന്കിലുള്ള അതെ ശൂന്യത ......
ഒരു പുരുഷൻ നിസ്സഹായാനാകുന്നത് തന്നോട് ചേർന്ന് നിൽക്കുന്ന സ്ത്രീ ഇല്ലാതാവുമ്പോൾ ആണ്. ഒരു സ്ത്രീയോടൊപ്പം ആ വീടും മരിക്കുന്നു എന്ന് പറയുന്നതാവും ശരി .. അച്ഛനെക്കാൾ കൂടുതലായി അമ്മയുടെ മരണം ഒരു കുടുംബത്തെ ബാധിക്കുന്നത്പോലെ തന്നെ 
അടുക്കളയിലെ ഇളകിയ ജനാല എളുപ്പത്തിൽ തുറക്കുന്ന വിദ്യ .. പനിച്ചൂടിനെ പറപ്പിച്ചിരുന്ന ആ സ്പെഷ്യൽ ചുക്ക് കാപ്പി.... കാറ്റടിക്കുമ്പോൾ കെട്ടുപോകുന്ന പിന്നാമ്പുറത്തെ ബൾബ് തട്ടി കത്തിച്ചിരിന്നതിനു പിന്നിലെ സൂത്രം..

ഒരു സ്ത്രീ മരിക്കുമ്പോൾ ആ വീടിനെ വീടാക്കിയതെല്ലാം അവളോടൊപ്പം പോയിക്കഴിഞ്ഞിരിക്കും !! ......

Thursday, February 19, 2015

ഇതാണ് 'ഇസ്സം' - 'റിയലിസം'



മനുഷ്യനെ മനുഷ്യനായി കാണാന്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോ, രാഷ്ട്രീയ പാര്‍ട്ടി അംഗത്വമോ വേണ്ട. സ്വയം മനുഷ്യനായാല്‍ മതി. അതാണ് യഥാര്‍ത്ഥ 'ഇസം'.. 'റിയലിസം' !! 




                               ഡോ. ഷാനവാസ് എന്ന മനുഷ്യന് ആദരാഞ്ജലികള്‍ !!

Tuesday, February 3, 2015

മോക്ഷമാഗ്രഹിക്കുന്ന ആത്മാക്കൾ









ചില ആഗ്രഹങ്ങൾ വീഞ്ഞ് പോലെയാണ്  ..പഴകും തോറും വീര്യമേറും !!

മോക്ഷമാഗ്രഹിക്കുന്ന ആത്മാക്കളെ പോലെ മനസ്സിന്റെ ഓരോ കൊണിലൂടെയും അതിങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കും. ഒടുവിൽ ഗതികെട്ട് ഹൃദയത്തിന്റെ ശവപ്പറമ്പിലേക്ക്.. അവിടെയാണ് പതിവായി ഞാൻ എന്റെ സ്വപ്നങ്ങളെ  കുഴിച്ചുമൂടാറ്‌.. ;p